
ഹരിപ്പാട് : മണ്ണാറശാല യു. പി. സ്കൂളിൽ 2025-26 അദ്ധ്യയന വർഷത്തെ സ്കൂൾതല കലോത്സവം സംഘടിപ്പിച്ചു. ആർ. ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു.പി. ടി. എ വൈസ് പ്രസിഡന്റ് സി. പ്രകാശ് അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക കെ. എസ്. ബിന്ദു, അധ്യാപകരായ ഇ. എൻ. ശ്രീദേവി, ഇ. ആർ. വിദ്യ, ആർ. എസ്. ശ്രീലക്ഷ്മി, എ. റഷീദ് എന്നിവർ സംസാരിച്ചു. തുടർന്ന് ആറ് വേദികളിലായി നടന്ന മത്സരങ്ങളിൽ നാല്പത് ഇനങ്ങളിലായി നാനൂറിലേറെ വിദ്യാർത്ഥകൾ പങ്കെടുത്തു.