ആലപ്പുഴ: കേന്ദ്ര കോ-ഓപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലെ യൂണിഫൈഡ് ഇൻഡസ്ട്രിയൽ റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഫൗണ്ടേഷൻ വിദ്യാർത്ഥികൾക്കായി നടത്തുന്ന ശിക്ഷ ശക്തി അഭിയാൻ എന്ന സൗജന്യ ഓൺലൈൻ പരിശീലനത്തിന് തുടക്കമാകുന്നു. കല്ലൂപ്പാറ എൻജിനിയറിംഗ് കോളേജ് അസ്ഥാനമായുള്ള യു.ഐ.ആർ.ഡി.എഫ് സെന്റർ ഫോർ എക്സലൻസ് നടത്തുന്ന ഓൺലൈൻ പരിശീലനത്തിൽ എട്ടാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഡ്രോൺ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, സൈബർ സെക്യൂരിറ്റി, എത്തിക്കൽ ഹാക്കിംഗ്, പ്രോഗ്രാമിംഗ് സി, സി പ്ലസ് പ്ലസ്, പൈത്തോൺ, വെബ്, ആപ്പ് ഡെവലപ്മെന്റ്, ആപ്ലിറ്റിറ്റ്യൂഡ് ട്രെയിനിംഗ്, ഗ്രൂപ്പ് ഡിസ്കഷൻ, ആർട്ട്, വനിതാ ആരോഗ്യം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട ക്ലാസുകളിൽ ജോയിൻ ചെയ്യാൻ സാധിക്കും.makemypass.com/event/shiksha-shakti-abhiyaan എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.