ആലപ്പുഴ: നീലംപേരൂർ കൃഷിഭവന് കീഴിലുള്ള കിളിയങ്കാവ് വടക്ക് പാടശേഖരത്തിലെ കർഷകർക്ക് ഇൻഷ്വറൻസ് നടപടികൾ പൂർത്തിയാക്കി നൽകുന്നതിൽ ഉദ്യോഗസ്ഥ തലത്തിലുണ്ടാകുന്ന വീഴ്ച്ചയിൽ പ്രതിഷേധിച്ച് കർഷകർ സമരരംഗത്തേക്കിറങ്ങുന്നു. പഞ്ചായത്തിൽ രണ്ടാം കൃഷിയിറക്കിയ ഏക പാടഖേരമാണിത്. ഒരേ പാടശേഖരത്തിൽ കർഷകർ ദീർഘമായ ഇടവേളകളിൽ കൃഷി ഇറക്കിയെന്ന വ്യാജ രേഖ തങ്ങൾക്ക് ഇൻഷ്വറൻസ് നിഷേധത്തിന് വഴിയൊരുക്കുെമെന്ന് ഭയമുണ്ടെന്നും പാടശേഖരസമിതി സെക്രട്ടറി കെ.ഗോപകുമാർ പറഞ്ഞു. കർഷകർ നേരിട്ട ബുദ്ധിമുട്ടുകൾ കൃഷിവകുപ്പ് തിരിച്ചറിഞ്ഞ് കർശന നടപടി സ്വീകരിക്കണമെന്നും, കർഷകർക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് 19 ന് രാവിലെ 10.30ന് കൃഷിഭവൻ പടിക്കൽ പ്രതിഷേധ ധർണ നടത്തുമെന്ന് പാടശേഖരസമിതി ഭാരവാഹികൾ പറഞ്ഞു.