bok

ആലപ്പുഴ: കാവാലം ഗ്രാമത്തിൽ ജനിച്ച് വിവിധ രംഗങ്ങളിൽ പ്രശസ്തരായ 13 പേരുടെ ജീവിതരേഖ വിശദമാക്കുന്ന സുരേഷ് ബാബു കാവാലം രചിച്ച 'കനൽ തേടുന്ന കാവൽമാടങ്ങൾ' പ്രകാശനം ചെയ്തു. റിട്ട ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എൻ.കെ പ്രകാശൻ, കുട്ടനാട് പൈതൃകകേന്ദ്രം ചെയർമാൻ അനിൽ ബോസിന് പുസ്തകം കൈമാറി. മറിയാമ്മ പുസ്തകം പരിചയപ്പെടുത്തി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ.എം. മാക്കിയിൽ, ജോസഫ് മാരാരിക്കുളം, രാജു പള്ളിപ്പറമ്പിൽ, പി.ടി.ജോസഫ് തായങ്കരി, കെ.ഗോപകുമാർ നാരകത്തറ, അനുജി.കെ. ഭാസി, ഒ.പി.പ്രസന്നകുമാർ, സുരേഷ്ബാബു കാവാലം എന്നിവർ സംസാരിച്ചു.