ചാരുംമൂട്: ഖത്തർ ഉൾപ്പെടെയുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ താത്പര്യങ്ങൾക്കായി നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങളിൽ പ്രതിഷേധിച്ച് , സി.പി.എം ചാരുംമൂട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാമ്രാജ്യത്വ വിരുദ്ധ ദിനം ആചരിച്ചു. പാലത്തടം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച സാമ്രാജ്യത്വ വിരുദ്ധ റാലി ചാരുംമൂട് ടൗണിൽ സമാപിച്ചു. സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.രാഘവൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ബി. ബിനു അദ്ധക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ വിശ്വൻ പടനിലം, എസ്. രാമകൃഷ്ണൻ, ബി. പ്രസന്നൻ, വി.ഗീത, പി.മധു, എൻ.എസ് സലിംകുമാർ എന്നിവർ സംസാരിച്ചു.