zsfvxdgv

മുഹമ്മ: ചേർത്തല ചെറുവാരണം അയ്യപ്പഞ്ചേരി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ചുറ്റമ്പല നിർമ്മാണത്തിന്റെ കട്ടിളവയ്പ് നടത്തി.ക്ഷേത്രം തന്ത്രി മോനാട്ടുമനക്കൽ ഗോവിന്ദൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ചടങ്ങിന് നൂറു കണക്കിന് വിശ്വാസികൾ സാക്ഷികളായി.ന്യൂഡൽഹി പണിക്കേഴ്സ് ട്രാവൽസ് മാനേജിംഗ് ഡയറക്ടർ ബാബു പണിക്കർ ആണ് പൂർവദിക്കിലുള്ള പ്രധാന കവാടത്തിന്റെ കട്ടിള സമർപ്പിച്ചത്.ഉത്തരഭാഗത്തും പശ്ചിമ ഭാഗത്തുമുള്ള കട്ടിളകൾ പി.പ്രസാദ് ഇന്ദീവരവും ദക്ഷിണ ഭാഗത്തെ കട്ടിള മിഥിമ മനു കൃഷ്ണനിവാസും സമർപ്പിച്ചു. എൻ.എസ്.എസ് താലുക്ക് യുണിയൻ പ്രസിഡന്റ് ഇലഞ്ഞിയിൽ രാധാകൃഷ്ണൻ, അമ്പലപ്പുഴ ഫോക്കസ് ചെയർമാൻ സി.രാധാകൃഷ്ണൻ, എൻ.എസ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി ജയകൃഷ്ണൻ,കണിച്ചുകുളങ്ങര ദേവീക്ഷേത്രം മേൽശാന്തി സുരേഷ് ശാന്തി, ജയകൃഷ്ണൻ നമ്പൂതിരി പുതുമന ഇല്ലം, കെൻഡ് കൺസ്ട്രക്ഷൻസ് ചെയർമാൻ ടി.പി വിനയൻ, പടിക്കൽസ് ട്രാവൽസ് ഉടമ മനോജ് പടിക്കൽ, ദേവസ്വം പ്രസിഡന്റ എൻ.ഉണ്ണികൃഷ്ണൻ, സെക്രട്ടറി കെ.ജി വേണുഗോപാൽ കണ്ണൻ സ്വാമി, ഡോ.എസ്. ദിലീപ് കുമാർ, കെ.ബാബുമോൻ,ബൈ രഞ്ചിത്ത്, മോഹനൻ നായർ തുടങ്ങിയവർ സംബന്ധിച്ചു.