1

കുട്ടനാട്: മാമ്പുഴക്കരി - എടത്വാ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗം പ്രമോദ് ചന്ദ്രൻ നടുറോഡിൽ നിന്ന് പ്രതിഷേധിച്ചു.മരണക്കുഴി അടയ്ക്കൂ,​ ജീവൻ രക്ഷിക്കൂ എന്ന് എഴുതിയ പ്ലാക്കാർഡും പിടിച്ച് ബ്ലോക്ക് പഞ്ചായത്തംഗം ഒരു മണിക്കൂറോളം നടത്തിയ പ്രതിഷേധത്തിനൊപ്പം നൂറ് കണക്കിന് നാട്ടുകാരും അണിനിരന്നതോടെ വൻ സമരമായി മാറി. ഡി.സി.സി ജനൽ സെക്രട്ടറി ജെ.ടി റാംസെ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിബി ജോസഫ് മൂലംകുന്നം അദ്ധ്യക്ഷനായി. രാമങ്കരി പഞ്ചായത്തംഗം ഷീന റെജപ്പൻ, കോൺഗ്രസ് നേതാവ് വി.എൻ വിശ്വംഭരൻ, അപ്പച്ചൻകുട്ടി, ബേബിച്ചൻ എൺപെത്തെട്ടിൽ, ഡിപിൻ ദിനേശ്, ടി. ബാബു തുടങ്ങിയവർ സംസാരിച്ചു.