shilastapanam

ചെന്നിത്തല: ഇറമ്പമൺ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സപ്താഹയഞ്ജ വേദിക്ക് ശിലാസ്ഥാപനം നടത്തി. സിദ്ധാശ്രമം നന്ദകുമാർ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. സംയുക്ത കരയോഗം പ്രസിഡന്റ് ജി. ജയദേവ്, സെക്രട്ടറി അശോകൻനായർ, ട്രഷറർ എൻ.വിശ്വനാഥൻ നായർ, ദേവസ്വം പ്രസിഡന്റ് ഹരീഷ് കുമാർ, സെക്രട്ടറി സി.ബി.വിനോദ്കുമാർ, കമ്മിറ്റി അംഗങ്ങളായ സജീവ്കുമാർ, പി.ഉണ്ണികൃഷ്ണപിള്ള, ജയപ്രകാശ്, മോഹനക്കുറുപ്പ്, ശശികുമാർ, രഘുനാഥൻനായർ തുടങ്ങിയവർ പങ്കെടുത്തു.