
ചേർത്തല: കളവംകോടം ശക്തീശ്വരം ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തിദിനത്തിൽ വിദ്യാഭ്യാസ സമ്മേളനവും കരിയർ ഗൈഡൻസ് ക്ലാസും ആദരവും നടത്തി. കേന്ദ്ര ധനകാര്യ വിഭാഗം ഡയറക്ടർ സുർജിത് കാർത്തികേയൻ ഉദ്ഘാടനം ചെയ്തു.ക്ഷേത്രയോഗം പ്രസിഡന്റ് അഡ്വ.സി.കെ. ഷാജിമോഹൻ അദ്ധ്യക്ഷനായി. ഭാരവാഹികളായ പി.വി.ശാന്തകുമാർ,കെ.പി. രാജേന്ദ്രപ്രസാദ്, സുരേഷ് നല്ലേടൻ എന്നിവർ സംസാരിച്ചു.