gbb

ഹരിപ്പാട് : കെ.എസ്.ആർ.ടി​.സി​ സൂപ്പർ ഫാസ്റ്റ് ബസി​ടി​ച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രികൻ മരിച്ചു. കരുവാറ്റ കന്നുകാലിപ്പാലം ഒറ്റത്തെങ്ങിൽ രഘു (68) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മലങ്കര ജംഗ്ഷനിലായിരുന്നു അപകടം. പോക്കറ്റ് റോഡിൽനിന്ന് ഹൈവേയിലേക്ക് കയറവേ രഘു സഞ്ചരി​ച്ച സ്കൂട്ടറിൽ ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രഘുവിനെ അപകടത്തി​ൽപ്പെട്ട‌ ബസിൽ തോട്ടപ്പള്ളി വരെയും അവി​ടെനി​ന്ന് ആംബുലൻസി​ലും മെഡി​ക്കൽ കോളേജ് ആശുപത്രി​യി​ൽ എത്തി​ച്ചു. നില ഗുരുതരമായതിനാൽ പി​ന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ ഉച്ചയോടെ മരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് സംസ്കാരം നടക്കും. ഭാര്യ :സതി. മക്കൾ :ജിതിൻ, രഞ്ജു . മരുമക്കൾ :മോനിഷ, രാജേഷ്