
ആലപ്പുഴ : മോട്ടോർ ബോട്ട് വെറ്ററിനറി ആശുപത്രിയുടെ 2025-26 വർഷത്തെ പ്രവർത്തനത്തിന്റെ ഉദ്ഘാടനം ആലപ്പുഴ നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ ഫ്ലാഗ് ഓഫ് ചെയ്ത് നിർവഹിച്ചു. ആലപ്പുഴ ബോട്ട് ജെട്ടിയ്ക്കു സമീപം നടന്ന ചടങ്ങിൽ നഗരസഭാ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം.ജി.സതീദേവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.പി.വി. അരുണോദയ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ.പി.രാജീവ്, മോട്ടോർ ബോട്ട് വെറ്ററിനറി ഹോസ്പിറ്റലിലെ സീനിയർ വെറ്ററിനറി സർജൻ ഡോ.എൽ.ദീപ, അസിസ്റ്റന്റ് ഡയറക്ടർ ഡോ.ലിറ്റി.എം.ചെറിയാൻ, വെറ്ററിനറി സർജൻ ഡോ.സ്വാതി സോമൻ തുടങ്ങിയവർ പങ്കെടുത്തു.
മോട്ടോർ ബോട്ടിലെത്തും
വാഹന സൗകര്യം ഇല്ലാത്ത ആലപ്പുഴ നഗരസഭയുടെ കിഴക്കൻ മേഖലകളിലും കുട്ടനാട് മേഖലകളിലും മോട്ടോർ ബോട്ട് വെറ്ററിനറി ഹോസ്പിറ്റൽ സർവീസ് നടത്തി ക്ഷീര കർഷകർക്ക് സേവനം നൽകും.
പ്രവർത്തിക്കുന്ന ദിവസങ്ങൾ
ചൊവ്വ, വെള്ളി
ജീവനക്കാർ
സീനിയർ വെറ്ററിനറി സർജൻ, ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ്, അറ്റൻഡർ
സൗകര്യങ്ങൾ
മരുന്നുകൾ, പേവിഷബാധയ്ക്കെതിരെ കുത്തിവയ്പ്പ് എടുക്കാനും കൃത്രിമ ബീജദാനത്തിനുമുള്ള സൗകര്യം