ഹരിപ്പാട്: ചിങ്ങോലി ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഭരണകക്ഷി അംഗം കൊണ്ടുവന്ന പ്രമേയം പാസായതോടെ ഭരണസമിതിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് സി.പി.എം ചിങ്ങോലി ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.എം.നൗഷാദ് പ്രസ്താവനയിൽ പറഞ്ഞു. ഭരണത്തിൽ തുടരാൻ കോൺഗ്രസിന് അവകാശമില്ല. ടേക്ക് എ ബ്രേക്കിനെക്കുറിച്ച് മുൻപ് പലതവണ എൽ.ഡി.എഫ് അംഗങ്ങൾ അഴിമതി ആരോപണം ഉന്നയിച്ചിട്ടുള്ളതാണെന്നും എ.എം.നൗഷാദ് പറഞ്ഞു.