
ആലപ്പുഴ: വിമുക്തി മിഷന്റെ ഭാഗമായി ആലപ്പുഴ എക്സൈസ് സർക്കിൾ ഓഫീസിന്റെയും എക്സൈസ് റേഞ്ച് ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ അമ്പലപ്പുഴ താലൂക്ക് പരിധിയിൽ വരുന്ന ഹൈസ്കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് എക്സൈസ് കോംപ്ലക്സിൽ നടന്ന 'അറിവാണ് ലഹരി' വിമുക്തി ക്വിസ് മത്സരം എക്സൈസ് ഇൻസ്പെക്ടർ ജെ.കൊച്ചു കോശി ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് എക്സൈസ് ഇൻസ്പെക്ടർമാരായ ജെ.കൊച്ചു കോശിയും ബിസ്മി ജസീറയും സമ്മാനങ്ങൾ വിതരണം ചെയ്തു. 24 വിദ്യാലയങ്ങളിൽ നിന്ന് കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ അസി എക്സൈസ് ഇൻസ്പെക്ടർവി.കെ.മനോജ് കൃഷ്ണേശ്വരി ക്വിസ് മാസ്റ്ററായിരുന്നു. വിമുക്തി മിഷൻ ജില്ലാ കോഡിനേറ്റർ അഞ്ജു.എസ്.റാം ലഹരി വിരുദ്ധ സന്ദേശം നൽകി. മത്സരത്തിൽ പറവൂർ ജി.എച്ച്.എസ് വിദ്യാർത്ഥികളായ അക്ഷിത് ദീപു, നവചേത് കിരൺ എന്നിവർ ഒന്നാം സ്ഥാനം നേടി. അറവുകാട് എച്ച്.എസിലെ ശിവപ്രിയ.ആർ, പി.പ്രഭാനന്ദ എന്നിവർക്ക് രണ്ടാം സ്ഥാനവും, ആലപ്പുഴ എസ്.ഡി.വി ബോയ്സ് എച്ച്.എസ്.എസിലെ അഭിനവ്.എസ്.കുറുപ്പ്, പി.വി.മഹാദേവ് എന്നിവർക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. താലൂക്ക് തല മത്സരത്തിൽ വിജയിച്ച ടീം അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ജില്ലാതല മത്സരം 17ന് രാവിലെ 11 ന് ആലപ്പുഴ എക്സൈസ് കോംപ്ലക്സിൽ നടക്കും. ജില്ലാതല മത്സര വിജയികൾക്ക് 5000, 3000, 2000 രൂപ വീതം ക്യാഷ് പ്രൈസ് നൽകും. ജില്ലയിൽ നിന്ന് ഒന്നാം സ്ഥാനം നേടുന്ന ടീം സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കും