kg

ആലപ്പുഴ: ഭാരതീയ ചികിത്സാ വകുപ്പിൽ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ അവകാശ ദിനാചരണം നടത്തുകയും ജില്ലാ മെഡിക്കൽ ഓഫീസിന് മുമ്പിൽ പ്രതിഷേധസമരം നത്തുകയും ചെയ്തു. പ്രതിഷേധ സമരം അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. ഷിബു ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.സിജി സോമരാജൻ സംസാരിച്ചു. റെനി സെബാസ്റ്റ്യൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. എസ്.വേണുക്കുട്ടൻ സ്വാഗതവും ബി.സിനി നന്ദിയും പറഞ്ഞു.