മുഹമ്മ : ഗുരുധർമ പ്രചരണ സഭ 1156, ശിവഗിരീശ്വര ക്ഷേത്രം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 98-ാമത് ഗുരുദേവ മഹാസമാധി ആചരിക്കും. രാവിലെ 8ന് ഉപവാസ യജ്ഞം. തുടർന്ന് ശിവഗിരീശ്വരം ആത്മോപദേശശതകം പാരായണ സമിതിയുടെ നേതൃത്വത്തിൽ ഗുരുദേവ കൃതികളുടെ പാരായണം, സമൂഹപ്രാർത്ഥന. 11 ന് കാവാലം ഗവ യു.പി സ്കൂൾ ഹെഡ്മിസ്ട്രസ്സ് വി.വിനീത മഹാസമാധി ദിന സന്ദേശം നൽകും. ഉച്ചയ്ക്ക് 12.30 ന് വിശേഷാൽ ഗുരുപൂജ. വൈകിട്ട് 3.30 ന് ക്ഷേത്രം ശാന്തി ഹരീഷ് ബാബുവിന്റെ നേതൃത്വത്തിൽ മഹാസമാധി പൂജ.തുടർന്ന് ഉപവാസ യജ്ഞം സമർപ്പണം, ഗുരുപ്രസാദ വിതരണം.