മാന്നാർ: ആലുമ്മൂട്- പുഞ്ച റോഡിൽ ആലുമ്മൂട് ജംഗ്ഷനും വഴിയമ്പലം ജംഗ്ഷനും ഇടയിൽ റോഡ് ടാറിംഗ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്നും നാളെയും ഈ റോഡിൽ കൂടിയുള്ള വാഹനഗതാഗതം താത്കാലികമായി നിരോധിച്ചു. നിർമ്മാണ പ്രവർത്തനങ്ങളിലെ സുരക്ഷ കൃത്യമായി പാലിക്കേണ്ടതിനാൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അനുബന്ധ പാതകളിൽ കൂടി യാത്ര ചെയ്യണമെന്ന് പൊതുമരാമത്ത് വകുപ്പ് മാന്നാർ നിരത്ത് വിഭാഗം അസി. എൻജിനിയർ അറിയിച്ചു.