ചേർത്തല:ജിക്ക ശുദ്ധജല വിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് ലൈനിൽ പള്ളിപ്പുറം പള്ളിക്ക് സമീപം രൂപപ്പെട്ട ലിക്ക് പരിഹരിക്കുന്നതിനാൽ ഇന്നും നാളെയും ചേർത്തല മുനിസിപ്പാലിറ്റിയിലും,പള്ളിപ്പുറം തണ്ണീർമുക്കം,മുഹമ്മ,കഞ്ഞിക്കുഴി,ചേർത്തല തെക്ക്, മാരാരിക്കുള വടക്ക് എന്നീ പഞ്ചായത്തുകളിലും പൂർണമായി ജലവിതരണം മുടങ്ങുമെന്ന് തൈക്കാട്ടുശേരി സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു.