
അമ്പലപ്പുഴ :നീർക്കുന്നം എസ്. എൻ. കവലയിൽ അണ്ടർപാസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി .കെ. കൃഷ്ണദാസിന് എസ്.എൻ. കവല ജനകീയ സമര സമിതി നിവേദനം നൽകി. ജനകീയ സമരസമിതിക്ക് വേണ്ടി എസ്.എൻ.ഡി.പി യോഗം കാക്കാഴം നീർക്കുന്നം ശാഖാ സെക്രട്ടറി അനിൽ തോട്ടങ്കരയുടെ നേതൃത്വത്തിൽ വിവിധ സാമുദായിക സംഘടനകളുടെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും പാടശേഖര സമിതികളുടെയും ഭാരവാഹികളായ എൻ. ശിവദാസൻ, ഷാജി, അഷറഫ് പ്ലാമൂട്ടിൽ, ഷെരീഫ്, ഇബ്രാഹിംകുട്ടി വിളക്കേഴം അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് അംഗം സുമിത ഷിജിമോൻ എന്നിവരോടൊപ്പം അമ്പലപ്പുഴ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണൻ തുടങ്ങിയവരാണ് നിവേദനം നൽകിയത്.