hj

ആലപ്പുഴ: പഴയ തിരുമല - മുല്ലയ്ക്കൽ ആസ്ഥാനമാ യുള്ള സംഗമം റസിഡന്റ്സ് അസ്സോസിയേഷൻ ഓണാഘോഷവും കുടുംബ സംഗമവും സംസ്ക്കാരിക പ്രവർത്തകനായ ഹരികുമാർ വാലേത്ത് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ.ഡോ.ജി.നാഗേന്ദ്ര പ്രഭു അദ്ധ്യക്ഷത വഹിച്ചു. അമ്പതു വർഷം ദാമ്പത്യ ജീവിതം പൂർത്തിയാക്കിയ ദമ്പതികളെയും വിവിധ പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളേയും ചടങ്ങിൽ ആദരിച്ചു. പതിനാറ് വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ ധനസഹായവും ചടങ്ങിൽ വിതരണം ചെയ്തു. 82-ാം വയസിൽ അപ്ലയ്ഡ് സൈക്കോളജിയിൽ ഡിപ്ളോമ കരസ്ഥമാക്കിയ ഡോ.സാറാമ്മാ ചെറിയാനെ ആദരിച്ചു. തുടർന്ന് ജോസി ആലപ്പുഴയുടെ സാക്സോഫോൺ സോളോ പ്രകടനവും ഓണസദ്യയും നടന്നു. സെക്രട്ടറി എ.രാജൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി സി.പി. തോമസ് നന്ദിയും പറഞ്ഞു. കെ.നാഗേന്ദ്ര പ്രഭു ഫൗണ്ടേഷനുമായി സഹകരിച്ച് ആലപ്പുഴ മുനിസിപ്പൽ അഗതി മന്ദിരത്തിലും മഹിളാമന്ദിരത്തിലുമുള്ള 51 അന്തേവാസികൾക്ക് ഓണസദ്യയും ഒരുക്കിയിരുന്നു.