ambala

അമ്പലപ്പുഴ: പി.കെ.മെമ്മോറിയൽ ഗ്രന്ഥശാലയിൽ ഗ്രന്ഥശാലാ ദിനാചരണവും ആദരവ് സമ്മേളനവും അമ്പലപ്പുഴ താലൂക്ക് ലൈബ്രറി കൗൺസിൽ മുൻ പ്രസിഡന്റ് ജി .പുരുഷോത്തമ പണിക്കർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ.പി. കൃഷ്ണദാസ് അദ്ധ്യക്ഷനായി.ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. രഘുപ്രസാദ് ഗ്രന്ഥലോകം വരിസംഖ്യ ഏറ്റുവാങ്ങി. ഗ്രന്ഥശാല നടത്തിയ കൈയ്യെഴുത്ത് മാസിക മത്സര വിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവ്വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി എൻ. എസ്. ഗോപാലകൃഷ്ണൻ , ഭരണ സമിതിയംഗം എ. ഓമനക്കുട്ടൻ ,എം. നാജ ,വി.വി. രാധാകൃഷ്ണൻ ,സി.എസ്. സതീഷ് ബാബു , ആർ. സ്മിത, ആർ. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.