മാവേലിക്കര: കേരളാ കോൺഗ്രസ് ജേക്കബ് ജില്ലാതെക്കൻ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര കല്ലിമേൽ സെന്റ് മേരിസ് ദയാഭവനിൽ കേരളാ കോൺഗ്രസ് നേതാവ് ടി.എം.ജേക്കബിന്റെ 75-ാം ജന്മദിന സമ്മേളനം നടത്തി. മാവേലിക്കര നിയോജ മണ്ഡലം പ്രസിഡന്റ് രാജൻ തെക്കേവിള അദ്ധ്യക്ഷനായി. കേരളാ കോൺഗ്രസ് ജേക്കബ് സംസ്ഥാന ജനറൽ സെക്രട്ടറി കോശി തുണ്ടുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ദയാഭവൻ ഡയറക്ടർ ഫാ.പി.കെ.വർഗീസ് അനുഗ്രഹ പ്രഭാഷണം നടത്തി. റവ.ഫാ.സിജു സാക്ക് വെട്ടിയാർ, സംസ്ഥാന ഉന്നതാധികാര സമതി അംഗങ്ങളായ അഡ്വ.എസ്.ഗോപകുമാർ, ലിയോ തരകൻ, അഡ്വ.ഷാജി സ്കറിയ, ബിജു മാത്യു ഗ്രാമം, ജില്ലാ സെക്രട്ടറിമാരായ ബിജു താശിയിൽ, മാത്യു ജോൺ പ്ലാക്കാട്ട്, അജി നാടാവള്ളിൽ, അനിൽ ജോർജ്ജ്, ഡി.ഫിലിപ്പ് എന്നിവർ സംസാരിച്ചു.