
ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനദിനമായ ഇന്ന് മുതൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 വരെ ബി.ജെ.പി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന സേവാ പ്രവർത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ ജില്ലയിലും വിപുലമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി സമിതിയംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു.സേവാപാക്ഷികവുമായി ബന്ധപ്പെട്ട ആലപ്പുഴ റവന്യു ജില്ലാ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ബി.ജെ.പി ആലപ്പുഴ നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ.ബിനോയ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പൂന്തുറ ശ്രീകുമാർ, മേഖലാ അദ്ധ്യക്ഷൻ എൻ.ഹരി, ജില്ലാ ജനറൽ സെക്രട്ടറിമാരായ വിമൽ രവീന്ദ്രൻ, അരുൺ അനിരുദ്ധൻ, കൃഷ്ണകുമാർ രാംദാസ്, ജില്ലാഭാരവാഹികളായ ടി.കെ. അരവിന്ദാക്ഷൻ, അനിൽ വള്ളികുന്നം തുടങ്ങിയവർ സംസാരിച്ചു.