അരൂർ : നിർമ്മാണം പൂർത്തിയായിവരുന്ന തുറവൂർ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് അരൂർ എം.എൽ.എയും മുൻമന്ത്രിയുമായിരുന്ന കെ.ആർ.ഗൗരി അമ്മയുടെ പേര് നൽകണമെന്ന് ജെ എസ് എസ്. അരൂർ മണ്ഡലം കമ്മിറ്റി ആവ ശ്യപ്പെടു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി,ആരോഗ്യ വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകാൻ യോഗം തീരുമാനിച്ചു.
മണ്ഡലം പ്രസിഡന്റ്‌ ബിജു കൊട്ടുപ്പള്ളി,അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ.ഗൗരീശൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. വി.കെ.അമ്പർഷൻ. കെ.പീതംബരൻ ,കെ.പി.വിദ്യാദരൻ. മുഹമ്മദ്‌ കനിശ്ശേരി , കൈലാസൻ ചന്ദനമടം, പി.എം.യുസഫ്, വി.എം.സുധീർ, കെ.കെ.പ്രസന്നൻ, പി.എം.പുഷ്കരൻ.തുടങ്ങിയവർ സംസാരിച്ചു.