
ആലപ്പുഴ: അദ്ധ്യാപകർ കെ.ടെറ്റ് നിർബന്ധമാക്കുകയും, അതില്ലാത്തവരെ പിരിച്ചുവിടാനുമുള്ള സുപ്രീംകോടതി വിധിക്കെതിരെ നടപടി സ്വീകരിക്കാത്ത കേരള സർക്കാർ നയത്തിൽ പ്രതിഷേധിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ ഉപജില്ല വിദ്യാഭ്യാസ ഓഫീസ് പഠിക്കലും സായാഹ്ന ധർണ നടത്തി. ചേർത്തലയിൽ കെ.പി.സി.സി സെക്രട്ടറി അഡ്വ.എസ്.ശരത്ത് ധർണ്ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവഹക സമിതി അംഗം വി. ശ്രീഹരി മുഖ്യ പ്രഭാഷണം നടത്തി. റവന്യൂ ജില്ലാസെക്രട്ടറി ഇ .ആർ .ഉദയകുമാർ, വിദ്യാഭ്യാസ ജില്ല സെക്രട്ടറി ഡൊമിനിക് സെബാസ്റ്റ്യൻ എ. ജെ, ജില്ല വൈസ് പ്രസിഡന്റ് ബാബുരാമചന്ദ്രൻ, ജില്ലാ ജോയിന്റ് സെക്രട്ടറി നീനു.വി.ദേവ്, സബ്ജില്ലാ നേതാക്കളായ കെ,ഗിരീഷ് കമ്മത്ത്, ആർ,രാജേശ്വരി, ടി.സി.സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.