ചേർത്തല: സംസ്ഥാനത്ത് അമിബിക്ക് മസ്തിഷക ജ്വരം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ റിസോർട്ടുകളിലെ സ്വിമ്മിംഗ് പൂളുകളിലും നീന്തൽ പരിശിലന കേന്ദ്രത്തിലും ആരോഗ്യ വകുപ്പ് പരിശോധന നടത്തി വേണ്ട നിർദ്ദേശങ്ങൾ നൽകി.പരിശോധനയിൽ ഹെൽത്ത് ഇൻസ്‌പെക്ടർ സി.ടി.സനിൽ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ റെനിഷ് തോമസ്,ടി.ടി.രതീഷ് എന്നിവർ പങ്കെടുത്തു.നിർദ്ദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പൊതുജനാരോഗ്യ നിയമം 2023 പ്രകാരം കർശന നടപടി സ്വികരിക്കുമെന്ന് മെഡിക്കൽ ഓഫിസർ ഡോ.എസ്. ശ്രീദേവി അറിയിച്ചു.