photo

ചേർത്തല : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ വസ്ത്രം വാങ്ങിനൽകാമെന്ന് പ്രലോഭിപ്പിച്ച് വൈക്കത്തെത്തിച്ച് പീഡിപ്പിച്ച യുവാവിനെ ചേർത്തല പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തു. പിറവം മുളക്കുളം നോർത്ത് പാറേക്കാട്ട് കുഴയിൽ എൽജോ ജോയ്(24)നെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. കഴിഞ്ഞയാഴ്ചയാണ് ഇയാളെ ചേർത്തല പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റുചെയ്ത് റിമാൻഡിലാക്കിയത്.എറണാകുളത്ത് ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥിയായ എൽജോജോയ് തന്റെ കാമുകിയുടെ കൂട്ടുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെയാണ് തന്ത്രപൂർവ്വം വൈക്കത്തു പാർക്കിനോടു ചേർന്ന കുറ്റിക്കാട്ടിലെത്തിച്ചു പീഡിപ്പിച്ചത്. വിദ്യാർഥിയുടെ പരാതിയിലായിരുന്നു ഇയാൾക്കെതിരെ കേസെടുത്തത്. കസ്റ്റഡിയിൽ വാങ്ങിയ പ്രതിയുമായി ചേർത്തല പൊലീസ് വൈക്കത്തു പാർക്കിനടുത്തെത്തി തെളിവെടുത്തു. പാർക്കിനോടു ചേർന്ന് ഇത്തരത്തിൽ നിരവധി തവണ ഇയാളടക്കം പീഡനം നടത്തിയിട്ടുണ്ടെന്നാണ് വിവരം.