ആലപ്പുഴ: ലോട്ടറിയുടെ ജി.എസ്.ടി വർദ്ധിപ്പിച്ചത് കേന്ദ്രസർക്കാരിന്റെ ഏകപക്ഷീയ തീരുമാനമാണെന്ന് സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം എം.വി.ജയരാജൻ പറഞ്ഞു. ലോട്ടറിക്ക് കേന്ദ്രസർക്കാർ 40 ശതമാനം ജി.എസ്.ടി ഏർപ്പെടുത്തിയതിനെതിരെ കേരള ലോട്ടറി സംരക്ഷണ സമിതി ജില്ലാക്കമ്മിറ്റി സംഘടിപ്പിച്ച പാസ്പോർട്ട് ഓഫീസ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള ലോട്ടറിയെ തകർക്കുന്നതാണ് കേന്ദ്രമെടുത്ത തീരുമാനം. ഭേദഗതിവരുത്താനുള്ള സാവകാശം പോലുമില്ലാതെ പരിഷ്ക്കരണം അടിച്ചേൽപ്പിക്കുകയായിരുന്നെന്നും ന്നും അദ്ദേഹം വ്യക്തമാക്കി.
ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.ദേവദാസ് അദ്ധ്യക്ഷനായി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി.ബി.അശോകൻ, ബി.എസ്.അഫ്സൽ, എ.എം.ഷിറാസ്, വിജയൻ, സി.ബി.ഷെജീർ, എ.ഷാജി, പി.പി.പവനൻ തുടങ്ങിയവർ സംസാരിച്ചു.