bbb

ഹരിപ്പാട്: ആറാട്ടുപുഴ വലിയഴീക്കലിൽ രണ്ടുദിവസമായി അനുഭവിച്ച കുടിവെളളക്ഷാമത്തിന് പരിഹാരമായി. പ്രദേശത്ത് കുടിവെള്ള വിതരണം നടത്തുന്ന ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്തെ പമ്പിംഗ് സ്റ്റേഷനിലെ മോട്ടോർ തകരാറായതിനാലാണ് കഴിഞ്ഞ രണ്ടുദിവസം പ്രദേശത്ത് ശുദ്ധജലവിതരണം തടസപ്പെടാൻ കാരണം. ഇന്നലെ അധികൃതർ എത്തി തകരാർ പരിഹരിച്ചതോടെയാണ് ജനങ്ങളുടെ ദുരിത്തതിന് പരിഹാരമായത്.

കടലിനോടും കായലിനോടും ചേർന്ന പ്രദേശത്തെ ഏക കുടിവെള്ളമാർഗമാണ് പൈപ്പ് വെള്ളം. ഇവിടുത്തെ മോട്ടോർ തകരാറിലാകുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.

രണ്ട് ദിവസം ജനം വലഞ്ഞു

 പ്രദേശത്ത് കുടിവെള്ള വിതരണം മുടങ്ങിയതോടെ കഴിഞ്ഞ രണ്ട് ദിവസമായി വലിയഴീക്കൽ ഹയർസെക്കൻഡറി സ്കൂളിൽ ഉച്ചയ്ക്ക് ക്ലാസുകൾ അവസാനിപ്പിക്കേണ്ടി വന്നിരുന്നു

 സ്കൂളിലെ ഉച്ചഭക്ഷണവിതരണവും മുടങ്ങി. അറുനൂറ്റി അൻപതോളം കുട്ടികൾ വലിയഴീക്കൽ ഹയർസെക്കൻഡറി സ്‌കൂളിൽ പഠിക്കുന്നുണ്ട്.

 പ്രദേശത്തെ വാട്ടർ ടാങ്കിനും പമ്പ് സെറ്റിനും വർഷങ്ങളുടെ പഴക്കമുണ്ട്. കഴിഞ്ഞദിവസങ്ങളിൽ പകൽസമയത്ത് പ്രദേശത്ത് വെളളം എത്തിയിരുന്നില്ല

 പ്രത്യേകിച്ച് കായലോരമായ കിഴക്കൻ മേഖലയിൽ ഒട്ടും ശുദ്ധജലം ലഭിക്കാതെ ജനങ്ങൾ ഏറെ ദുരിതത്തിലായിരുന്നു

നേരത്തെ തകരാർ അറിയിച്ചാൽ വാട്ടർ അതോറിട്ടി അധികൃതർ ഉടനെത്തി പരിഹാരം കണ്ടിരുന്നു. എന്നാൽ ഇപ്പോൾ ദിവസങ്ങൾ കഴിഞ്ഞു മാത്രമാണ് അധികൃതർ എത്തുന്നത്

- നാട്ടുകാർ