gh

ചെങ്ങന്നൂർ: വിവാഹദിനത്തിൽ വധുവിനെ അണിയിച്ചൊരുക്കി സ്കൂൾ വിദ്യാർത്ഥിനികൾ.ചെങ്ങന്നൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിലെ വിദ്യാർത്ഥിനികളാണ് ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റുകളായി മാറിയത്. സമഗ്ര ശിക്ഷ കേരളയുടെ സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ആരംഭിച്ച സ്കിൽ ഡെവലപ്‌മെന്റ് സെന്ററിലെ കോസ്‌മെറ്റോളജി കോഴ്‌സിന്റെ ഭാഗമായിട്ടാണ് അവർ മേക്കപ്പ് ആർട്ടിസ്റ്റുകളായത്.സഹപാഠിയുടെ സഹോദരിയു‌ടെ വിവാഹത്തിന് ലഭിച്ച അവസരം, അവർ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുകയായിരുന്നു.

വധുവിന്റെ മേക്കപ്പ്, ഹെയർ സ്റ്റൈലിംഗ്, സാരി ഡ്രേപ്പിംഗ് എന്നിവയെല്ലാം കോഴ്‌സ് ട്രെയിനറുടെ മേൽനോട്ടത്തിൽ കുട്ടികൾ ഭംഗിയായി പൂർത്തിയാക്കുകയും ചെയ്തു.