ഹരിപ്പാട്: കാർത്തികപള്ളി താലൂക്കിൽ പ്രവർത്തിക്കുന്ന 83 ലൈബ്രറികളിലും രാവിലെ പതാക ഉയർത്തി ഗ്രന്ഥ ശാല ദിനം ആചരിച്ചു. താലൂക് സെക്രട്ടറി സി.എൻ എൻ നമ്പി ഹരിപ്പാട് കേരള വർമ്മ സെൻട്രൽ ലൈബ്രറിയിലും താലൂക്ക് പ്രസിഡന്റ്‌ ജി.സന്തോഷ്‌ കുമാർ കണ്ടല്ലൂർ മുഴങ്ങോടികാവ് ശ്രീദേവി ലൈബ്രറിയിലും താലൂക്ക് വൈസ് പ്രസിഡന്റ്‌ കെ.കെ അനിൽ കുമാർ കായംകുളം കെ.പി.എ.സി സുലോചന ലൈബ്രറിയിലും താലൂക്ക് ജോയിന്റ് സെക്രട്ടറി എൻ.രാമചന്ദ്രൻ നായർ മുതുകുളം പാർവതി അമ്മ ലൈബ്രറിയിലും പതാക ഉയർത്തി.