ഹരിപ്പാട്: മുതുകുളം ഗ്രാമ പഞ്ചായത്ത് കേരളോത്സവം ഇന്നും നാളെയും തീയതികളിൽ നടക്കും. ഇന്ന് രാവിലെ 9 ന് വിളംബരജാഥ മുതുകുളം ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് ആരംഭിക്കും. 9.30 ന് നമ്പാട്ടുമുന്നില എൻ.എസ്.എസ് കരയോഗ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ മുതുകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ജ്യോതിപ്രഭ കേരളോത്സവം ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ജി.ലാൽമാളവ്യ അദ്ധ്യക്ഷത വഹിക്കും.തുടർന്ന് കലാമത്സരങ്ങൾ നടക്കും. കായിക മത്സരങ്ങൾ ചേപ്പാട് എൻ.ടി.പി.സി ഗ്രൗണ്ട്, ജനശക്തി പബ്ലിക് സ്കൂൾ, കൊളീസിയം ടർഫ് എന്നിവിടങ്ങളിൽ നടക്കും. നാളെ വൈകിട്ട് 3 ന് മുതുകുളം ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന സമാപന സമ്മേളന ഉദ്ഘാടനവും സമ്മാദാനവും മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി നിർവഹിക്കും. മുതുകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ജ്യോതിപ്രഭ അദ്ധ്യക്ഷത വഹിക്കും.