മാന്നാർ: വോട്ടേഴ്സ് ലിസ്റ്റിലെ അപാകതകൾ അടിയന്തരമായി പരിഹരിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ ബുധനൂർ പഞ്ചായത്ത് പ്രവർത്തകയോഗം ആവശ്യപ്പെട്ടു. ലിസ്റ്റിൽ കടന്നുകൂടിയ അപാകതകൾ രേഖാമൂലം ചൂണ്ടിക്കാട്ടിയിട്ടും തിരുത്താൻ തയ്യാറാകാതെ ക്രമക്കേടിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കളക്ടർക്ക് പരാതി നൽകും. ആർ.ജെ.ഡി ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് ഗിരീഷ്‌ ഇലഞ്ഞിമേൽ ഉദ്ഘാടനം ചെയ്തു. പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.പത്മകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.പ്രസാദ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. പാർട്ടി സംസ്ഥാന കൗൺസിൽ അംഗം ആർ.പ്രസന്നൻ, ജില്ലാ സെക്രട്ടറി പ്രസന്നൻ പള്ളിപ്പുറം, കുര്യൻ മൈനാത്ത്, വി.ആർ.വത്സല, ചെല്ലമ്മ രാഘവൻ, ശ്യാമള സദാശിവൻ, മണികണ്ഠൻ തുണ്ടിത്തറ, എം.എം.മാധവൻ, വിജയമ്മ രാധാകൃഷ്ണൻ, എം.ജോൺസി എന്നിവർ സംസാരിച്ചു.