aids

ആലപ്പുഴ: പുന്നപ്ര കോളേജ് ഒഫ് എൻജിനീയറിംഗ് ആൻ‌ഡ് മാനേജ്‌മെന്റ് എൻ.എസ്.എസ് യൂണിറ്റിന്റെയും അമ്പലപ്പുഴ താലൂക്ക് ലീഗൽ സർവീസ് കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ എയ്ഡ്സ് ബോധത്കരണ സെമിനാർ ആലപ്പുഴ സബ് ജഡ്ജും നിയമസേവന അതോറിറ്റി സെക്രട്ടറിയുമായ പ്രമോദ് മുരളി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. റുബിൻ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. വി.എസ്. വിശ്വകല മുഖ്യ പ്രഭാഷണം നടത്തി. രക്തദാന സമിതി സംസ്ഥാന പ്രസിഡന്റ് എം. മുഹമ്മദ് കോയ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ അസി. പ്രൊഫസർ ഷൈമ, അസി. പ്രൊഫ. ജെ. ശേഖർ, കേരള സ്റ്റേറ്റ്‌സ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ഡേറ്റാ മാനേജർ കെ.അനീഷ എന്നിവർ സംസാരിച്ചു.