ആലപ്പുഴ: ആരോഗ്യകരമായ വാർദ്ധക്യം എന്ന സന്ദേശത്തോടെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ഫിസിയോതെറാപ്പി ദിനാചരണം നടത്തി. സൂപ്രണ്ട് ഡോ.ആർ.സന്ധ്യ ഉദ്ഘാടനം ചെയ്തു. ആർ.എം.ഒ ഡോ.എം.ആശ പോസ്റ്റർ പ്രകാശനം നിർവഹിച്ചു. എ.ആർ.എം.ഒ ഡോ.പ്രിയദർശൻ സി.പി അദ്ധ്യക്ഷത വഹിച്ചു. ഫിസിയോതെറാപ്പിസ്റ്റ് എസ്. ജെ.പ്രശാന്ത് വിഷയാവതരണം നടത്തി. പി.എം.ആർ കൺസൾട്ടന്റ് ഡോ.അഞ്ജന ദീപ്തി, ലേ സെക്രട്ടറി ലക്ഷ്മി.എം, സ്റ്റോർ സൂപ്രണ്ട് ബിജു , നഴ്സിംഗ് സൂപ്രണ്ട് റെസി.പി.ബേബി, പി.ആർ.ഒ ബെന്നി അലോഷ്യസ്, നഴ്സിംഗ് ഓഫീസർ നവീന എം. എഫ്; ഫിസിയോതെറാപ്പിസ്റ്റ് ആദിത്യൻ കരുൺ യാദവ് എന്നിവർ സംസാരിച്ചു