ചേർത്തല:ക്ഷീരവികസന വകുപ്പിന്റേയും കഞ്ഞിക്കുഴി ബ്ലോക്കിലെ ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്തുകൾ,ചേർത്തല നഗരസഭ, മിൽമ,കേരള ഫീഡ്സ്, സഹകരണ ബാങ്കുകൾ എന്നിവയുടെ സഹകരണത്തോടെ തൃപ്പൂരക്കുളങ്ങര ക്ഷീരോത്പാദക സഹകരണ സംഘത്തിൽ കുഞ്ഞിക്കുഴി ബ്ലോക്ക് ക്ഷീരസംഗമം 20ന് നടത്തും. രാവിലെ 10ന് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി മുഖ്യപ്രഭാഷണം നടത്തും. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ,ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ്, ടി.ആർ.സി.എം.പി.യു.ചെയർപേഴ്സൺ മണി വിശ്വനാഥ് തുടങ്ങിയവർ പങ്കെടുക്കും.