ph

കായംകുളം: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ കാതുകുത്തി കമ്മൽ അണിയിക്കുന്ന ചടങ്ങും സ്വർണ തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങും കായംകുളത്ത് നടന്നു.
നഗരസഭ വൈസ് ചെയർമാൻ ജെ.ആദർശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.എച്ച്.എം ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.എസ്. അബ്ദുൽ റഷീദ് കോയിക്കൽ തൊഴിലാളികളെ ആദരിച്ചു.എ.ജെ ഷാജഹാൻ ഷിബുരാജ്,എസ്.സക്കീർ ഹുസൈൻ,അബു ജനത എന്നിവർ സംസാരിച്ചു. ആലപ്പുഴ ജില്ലയിലെ വിവിധ യൂണിറ്റുകളിലായി 150ൽ പരം കുഞ്ഞുങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചതായി ജില്ലാ ഭാരവാഹികളായ എ.എച്ച്.എം ഹുസൈൻ,ഷിബുരാജ്,എസ്.സക്കീർ ഹുസൈൻ എന്നിവർ അറിയിച്ചു.