ചേർത്തല: എസ്.എൻ.ഡി.പി യോഗം കുറ്റിക്കാട്ട് ജ്ഞാനോദയം 522-ാം നമ്പർ ശാഖയിൽ ശ്രീനാരായണ ഗുരുദേവമഹാസമാധി ദിനാചരണം വിവിധ ചടങ്ങുകളോടെ നടക്കും. രാവിലെ 9ന് ശാഖ പ്രസിഡന്റ് എൻ.തിലകൻ പതാക ഉയർത്തും.9.15ന് ഗുരുപൂജ,9.30ന് ഗുരുപുഷ്പാഞ്ജലി, ഋഷി വാരനാട് സമാധി സന്ദേശം നൽകും. 10ന് ശാഖ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ ഉപവാസ യജ്ഞം,അഖണ്ഡനാമജപം നടക്കും. ഉച്ചയ്ക്ക് 12ന് അഖിൽ അപ്പുക്കുട്ടൻ ഗുരുദേവ പ്രഭാഷണം നടത്തും.വൈകിട്ട് 3.30ന് സമാധി പൂജ,തുടർന്ന് പ്രസാദ വിതരണം.