കായംകുളം: കായംകുളം റെയിൽവേ ജംഗ്ഷൻ വഴി കടന്നുപോകുന്ന വന്ദേഭാരത്,രാജധാനി ഉൾപ്പെടെയുള്ള എല്ലാ എക്സ്പ്രസ്സ് ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കുക തുടങ്ങി ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ട 26 ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കാൽ ലക്ഷം യാത്രക്കാർ ഒപ്പിട്ട നിവേദനം കായംകുളം റെയിൽവേ ആക്ഷൻ കൗൺസിൽ സമർപ്പിക്കും.

20ന് വൈകിട്ട് 4ന് റെയിൽവേ സ്റ്റേഷന് സമീപം ഒപ്പ് ശേഖരണത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നടക്കുമെന്ന് അഡ്വ.യു.മുഹമ്മദ് അറിയിച്ചു.