കായംകുളം: കായംകുളം താലൂക്ക് ആശുപത്രിയിലെ മോർച്ചറി അടിയന്തരമായി പ്രവർത്തനക്ഷമമാക്കണമെന്ന് ജനകീയ പ്രതികരണവേദി ആവശ്യപ്പെട്ടു. പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പുളിയറ വേണുഗോപാൽ,പൊന്നൻ തമ്പി,ആർ രതിഷ്,രജിതാലയംരവീന്ദ്രൻ, കെ.ജി മഹാദേവൻ,വിട്ടളദാസ്,രാജശേഖരൻ, ജെ.രാധാകൃഷ്ണൻ,പൂക്കുഞ്ഞ് പുരശേരിൽ എന്നിവർ സംസാരിച്ചു.