കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിലെ 51 ശാഖ യോഗങ്ങളുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 98-ാം മത് മഹാസമാധി ദിനാചരണം വിവിധ ചടങ്ങോട് കൂടി ആചരിക്കും. രാവിലെ 9 ന് യൂണിയൻ ഓഫീസിൽ പുഷ്പാർച്ചന സമൂഹപ്രാർത്ഥന എന്നിവ നടക്കും.യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസ്,സെക്രട്ടറി പി.പ്രദീപ് ലാൽ എന്നിവർ നേതൃത്വം നൽകും. 4497-ാം നമ്പർ ഐക്യജംഗ്ഷൻ ആർ.ശങ്കർ മെമ്മോറിൽശാഖയിൽ രാവിലെ ഗുരു പുഷ്പാഞ്ജലി,സാമൂഹ്യ പ്രാർത്ഥന,ഉച്ചയ്ക്ക് അന്നദാനം, സമാധി പ്രാർത്ഥന എന്നിവ നടക്കും .പ്രസിഡന്റ് ബിജു പി.വിജയൻ,സെക്രട്ടറി പി.ഹരിലാൽ,വൈസ് പിസിഡന്റ് ബി.രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകും. 318-ാം നമ്പർ കണ്ണമ്പള്ളിഭാഗം ശാഖയിൽ രാവിലെ 8.30 ന് ഗുരുപൂജ,സമൂഹ പ്രാർത്ഥന,ഉച്ചക്ക് അന്നദാനം,കൂട്ട പ്രാർത്ഥന എന്നിവ നടക്കും.പ്രസിഡന്റ് ബി.കൃഷ്ണകുമാർ,സെക്രട്ടറി ബാബു വൈഷ്ണവം,വൈസ് പ്രസിഡന്റ് കെ.ഉദയഭാനു എന്നിവർ നേതൃത്വം നൽകും. 2023-ാം നമ്പർകട്ടച്ചിറ ശാഖാ യോഗത്തിൽ വിവിധ ചടങ്ങോട് കൂടി സമാധി ദിനാചരണം നടത്തും.ശാഖാ അഡ്മിനിസ്ട്രേറ്റർ പനയ്ക്കൽ ദേവരാജൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ ഉപവാസം ഉദ്ഘാടനം ചെയ്യും. രാവിലെ ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി ,സാമൂഹ്യ പ്രാർത്ഥന ഉച്ചയ്ക്ക് പ്രസാദ വിതരണം ഉച്ചകഴിഞ്ഞ് മൂന്നു മുപ്പതിന് സമാധി പ്രാർത്ഥന.
355-ാംനമ്പർ കാപ്പിൽ ശാഖാ യോഗത്തിൽ വിവിധ ചടങ്ങുകളോടെ നടക്കും.രാവിലെ പുഷ്പാർച്ചന,ഗുരുപൂജ,ഗുരു പുഷ്പാഞ്ജലി, മൂഹ പ്രാർത്ഥന,ഉച്ചയ്ക്ക് അന്നദാന വിതരണം വൈകിട്ട് 3.30ന് സമാധി പ്രാർത്ഥന. 319-ാം നമ്പർ എരുവ പടിഞ്ഞാറ് ശാഖായോഗത്തിൽ രാവിലെ ഗുരുപൂജ,പുഷ്പാർച്ചന,സമൂഹപ്രാർത്ഥന, ഗുരുഭാഗവതപരായണം,ഉപവാസം, 3.30 ന് സമാപനം, അന്നദാനം എന്നിവ നടത്തും.309-ാം നമ്പർ പുള്ളിക്കണക്ക് ശാഖാ യോഗത്തിൽ രാവിലെ ഗുരു പൂജ, 9 ന് സൗജന്യ നേത്ര മെഡിക്കൽ ക്യാമ്പ്,അന്നദാനം.342-ാം നമ്പർ ശാഖായോഗത്തിൽ രാവിലെ ഗുരുപൂജ, ഉപവാസം അന്നദാനം, രാവിലെ 11ന് ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ ഗുരു കീർത്തി പുരസ്ക്കാരം നൽകും. ശാഖാ പ്രസിഡന്റ് പി.എസ് ബേബി, സെക്രട്ടറി വി.സുരേഷ്ബാബു എന്നിവർ നേതൃത്വം നൽകും.