
മാന്നാർ: പ്രവാചകൻ മുഹമ്മദ് നബിയുടെ 1500-ാമത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് ഹരിപ്പാട് സോണിന്റെ ആഭിമുഖ്യത്തിൽ 19ന് തിരുവസന്തം 1500 എന്ന ശീർഷകത്തിൽ ഹരിപ്പാട്ട് നടക്കുന്ന ഹുബ്ബുർ റസൂൽ റാലിയുടെയും കോൺഫറൻസിന്റെയും പ്രചരണാർത്ഥമുള്ള വാഹന ജാഥ മാന്നാർ ഇരമത്തൂരിൽ നിന്ന് ആരംഭിച്ച് ആറാട്ടുപുഴയിൽ സമാപിച്ചു. ഇരമത്തൂർ ജുമാമസ്ജിദിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അബ്ദുള്ളാഹി ഹള്റമി തങ്ങളുടെ മഖാം സിയാറത്തിനു ശേഷം ജാഥാ ക്യാപ്റ്റൻ കേരള മുസ്ലിം ജമാഅത്ത് ഹരിപ്പാട് സോൺ പ്രസിഡന്റ് അബ്ദുൽ മജീദ് മുസ്ലിയാർക്ക് എസ്.എസ്.എഫ് ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് ഉവൈസ് ബാഫഖി തങ്ങൾ പതാക കൈമാറി. കേരള മുസ്ലിം ജമാഅത്ത് ഹരിപ്പാട് സോൺ ജനറൽ സെക്രട്ടറി ഹസ്സൻകുട്ടി പതിയാങ്കര, ഫിനാൻസ് സെക്രട്ടറി ഷാഹുൽഹമീദ് ആനാരി, ജില്ലാ നേതാക്കളായ ഷാഹുൽഹമീദ് കളീക്കൽ, ത്വാഹാ തൃക്കുന്നപ്പുഴ, എസ്.ജെ.എം കാർത്തികപ്പള്ളി റേഞ്ച് പ്രസിഡന്റ് മുഹമ്മദ് ശരീഫ് റഹ്മാനി, എസ്.വൈ.എസ് ഹരിപ്പാട് സോൺ പ്രസിഡന്റ് അക്ബർ കാമിൽ സഖാഫി, കേരള മുസ്ലിം ജമാഅത്തിന്റെയും എസ്.വൈ.എസിന്റെയും നേതാക്കളായ ടി.കെ ഷാജഹാ മാന്നാർ, ജുനൈദ് സേട്ട്, കെ.എ അബ്ദുൽ അസീസ്, ഹാരിസ് നാച്ചുറൽ തുടങ്ങിയവർ പങ്കെടുത്തു.