viswakarmmadinam

മാന്നാർ: കുരട്ടിക്കാട് വി.എസ്.എസ് 39-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ വിശ്വകർമ്മദിനാഘോഷവും ശോഭയാത്രയും നടന്നു. ശാഖാ പ്രസിഡന്റ് ടി.എസ്.മനോജ് ശിവശൈലം പതാക ഉയർത്തി. ഉതൃട്ടാതി മഹിളാ സമാജത്തിന്റെ നേതൃത്വത്തിൽ വിശ്വകർമ്മ പ്രാർത്ഥനയും നടന്നു. മാന്നാർ സ്റ്റോർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ശോഭായാത്ര മാന്നാർ ടൗൺ ചുറ്റി കുരട്ടിക്കാട് മുത്താരമ്മൻ ദേവീ ക്ഷേത്ര പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന സമ്മളനം ശാഖാ രക്ഷാധികാരി ടി.എസ്സ്. രാജൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് മനോജ് അദ്ധ്യക്ഷനായി. ഈ കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അവാർഡ് ദാനവും ചികിത്സസഹായവിതരണവും മുൻകാലഭരണ സമിതി അംഗങ്ങൾക്കും വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച പ്രതിഭകൾക്കും ആദരവും നൽകി. രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണം ഗണപതി ആചാരി പുളിമൂട്ടിൽ നിർവ്വഹിച്ചു. ശാഖാസെക്രട്ടറി ഗോപാലകൃഷ്ണൻ ജില്ലാ പ്രതിനിധി അശോക് രാജ്, താലൂക്ക് യൂണിയൻ വൈസ്റ്റ് പ്രസിഡന്റ് രാകേഷ് ടി.ആർ, ശാഖാ വൈസ് പ്രസിഡന്റ് വേണു ഏനാത്ത്, മഹിളാസമാജം പ്രസിഡന്റ് ബിന്ദു മഹാദേവൻ, ശാഖാ ട്രഷറർ കെ.ധനപാലൻ തുടങ്ങിയവർ സംസാരിച്ചു.