തിരുവല്ല : നാഷണൽ മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യ റിട്ട. സിവിൽ എൻജിനീയർ ആഞ്ഞിലിത്താനം സുമ നിവാസിൽ കെ. കെ. ശ്രീധരൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ മുൻ കൗൺസിലർ, കോട്ടൂർ കുടുംബയോഗം മുൻ പ്രസിഡന്റ്, ഗുരുധർമ്മ പ്രചരണ സഭ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ : പരേതയായ സുമാ ശ്രീധരൻ മേപ്രാൽ കാട്ടൂർക്കുളത്തിൽ കുടുംബാംഗമാണ്. മക്കൾ : ഡോ. സുജ ശ്രീധർ (ബാംഗ്ലൂർ), സുനിൽ (ബിസിനസ്, ബാംഗ്ലൂർ), സുനിത (ബാങ്ക് ഓഫിസർ, റായ്പൂർ). മരുമക്കൾ : ഡോ. ശ്രീനിവാസ മൂർത്തി (എക്സ്. എം.എൽ.എ, കർണാടക), ശുഭ സുനിൽ (അദ്ധ്യാപിക, കേന്ദ്രീയ വിദ്യാലയം), സുനിൽ (ബാങ്ക് മാനേജർ, ബാംഗ്ലൂർ). കൊച്ചുമക്കൾ : സുജിത്, സുസ്മിത, സുമൻ, സിമ്രാൻ. ചെറുമക്കൾ : ചിക്കു, തുമ്പി.