soumya

ആലപ്പുഴ: വാടക വീട്ടിൽ യുവതി തീകൊളുത്തി ജീവനൊടുക്കി. പൂന്തോപ്പ് വാർഡിൽ ഓളപ്പറമ്പിൽ വീട്ടിൽ സഹദേവന്റെ മകൾ സൗമ്യ (35) ആണ് മരിച്ചത്. ഇന്നലെ രാവിലെ ആറോടെയായിരുന്നു സംഭവം. ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. രണ്ടുമാസം മുമ്പാണ് കാളാത്ത് ഗംഗാ വായനശാലയ്ക്ക് സമീപ വാടകയ്ക്ക് വീടെടുത്ത് സൗമ്യ താമസം ആരംഭിച്ചത്. മാതാപിതാക്കളും 12 വയസുകാരിയായ മകളുമൊത്തായിരുന്നുതാമസം. രാവിലെ അടുക്കളയ്ക്ക് സമീപം പുക ഉയരുന്നത് കണ്ട് വീട്ടുകാർ നോക്കിയപ്പോഴാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ നിലയിൽ യുവതിയെ കണ്ടത്. സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി. മകൾ: സയോന.