മാന്നാർ: മാന്നാർ പ്രിയദർശിനി ചാരിറ്റബിൾ സൊസൈറ്റി ഓണാഘോഷവും കുടുംബ സംഗമവും നാളെ വൈകിട്ട് 6.30 ന് കുട്ടംപേരൂർ വൈ.എം.സിഎ ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി ഉദ്ഘാടനം ചെയ്യും. ചെയർമാൻ സതീഷ് ശാന്തി നിവാസ് അദ്ധ്യക്ഷത വഹിക്കും. മുതിർന്ന പ്രവർത്തകരെയും വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും ചടങ്ങിൽ ആദരിക്കും.