അമ്പലപ്പുഴ: അയൽക്കൂട്ട പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും ദർശനം പത്രാധിപരുമായിരുന്ന കഞ്ഞിപ്പാടം ഡി.പങ്കജാക്ഷക്കുറുപ്പിന്റെ സ്മരണാഞ്ജലി 21ന് നടക്കും. ഉച്ചക്ക് 3ന് അമ്പലപ്പുഴ വൃന്ദാവൻ ഓഡിറ്റോറിയത്തിലാണ് പരിപാടി. സ്മരണാഞ്ജലിക്കൂട്ടായ്മയിൽ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലുള്ളവർ പങ്കെടുക്കുമെന്ന് ദർശനം പത്രാധിപൻ പി.രാധാകൃഷ്ണൻ അറിയിച്ചു.