ചേർത്തല:എൻ.എസ്.എസ്. കോളേജിൽ 2025–26 അദ്ധ്യയന വർഷത്തിൽ ഇക്കണോമിക്സ് വിഭാഗത്തിലേക്ക് ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്.പി.ജിയും നെറ്റ്/പി.എച്ച്.ഡിയുമാണ് യോഗ്യത. നെറ്റ്/പി.എച്ച്.ഡി യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഉദ്യോഗാർത്ഥികൾ എറണാകുളം കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. ഉദ്യോഗാർത്ഥികൾ 20ന് മുമ്പായി സ്വന്തമായി തയ്യാറാക്കിയ അപേക്ഷയും അസ്സൽ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കോളേജ് ഓഫീസിൽ നേരിട്ടോ, guestlectureformssc@gmail.com ലോ അയക്കണം. കൂടിക്കാഴ്ച തീയതി പിന്നീട് അറിയിക്കും.