uijyij

മുഹമ്മ: അഖില കേരള വിശ്വകർമ്മ മഹാസഭ 555 -ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ വിശ്വകർമ്മ ദിനാഘോഷം സംഘടിപ്പിച്ചു. ശാഖാ പ്രസിഡന്റ് പി.ആർ.വിശ്വംഭരന്റെ അധ്യക്ഷനായി. പി.ബി.ചിത്രകുമാർ സ്വാഗതം പറഞ്ഞു. മുഹമ്മ കെ.ഇ കാർമൽപ്രിൻസിപ്പൽ ഫാദർ ഡോ.സാംജി വടക്കേടം ഉദ്ഘാടനം ചെയ്തു.ശില്പകലയിൽ മികവ് തെളിയിച്ച ശ്രീകാന്ത് പി. വിശ്വത്തിനെയും സിനിമാ സീരിയൽ താരം നിതാകർമ്മയെയും ആദരിച്ചു. കെ.ഡി. ദിലീപ്, കെ.ബി.പ്രസന്ന കുമാരി എന്നിവർ സംസാരിച്ചു.