ആലപ്പുഴ: ശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിതരണക്കാർക്ക് നൽകാനുള്ള കുടിശിക തീർക്കാൻ ആവശ്യമായ ഫണ്ട് ആലപ്പുഴ മെഡിക്കൽ കോളേജിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി.വേണുഗോപാൽ എം.പി മന്ത്രി വീണാ ജോർജിന് മന്ത്രി കത്തുനൽകി.

ഉപകരണങ്ങൾ വാങ്ങിയ വകയിൽ നൽകാനുള്ള കുടിശിക പെരുകിയതോടെ ഹൃദയചികിത്സാ ഉപകരണങ്ങളുടെ വിതരണം നിലച്ചു. ഈ സാഹചര്യത്തിൽ ശസ്ത്രക്രിയകളെല്ലാം പ്രതിസന്ധിയിലാണ്.