ചേർത്തല: എസ്.എൻ.ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂൾ പ്രതിഭാ സംഗമവും സ്കൂൾ കലോത്സവവും ഇന്നും നാളെയുമായി മുദ്ര 2025 നടക്കും. ഇന്ന് രാവിലെ 10ന് ആർ.ഡി.സി കൺവീനർ കെ.വി.സാബുലാൽ ഉദ്ഘാടനം ചെയ്യും.പി.ടി.എ പ്രസിഡന്റ് സാബു കണ്ണർകാട് അദ്ധ്യക്ഷത വഹിക്കും.ആർ.ഡി.സി ട്രഷറർ കെ.എൽ.അശോകൻ മുഖ്യപ്രഭാഷണം നടത്തും. ആർ.ഡി.സി ചെയർമാൻ വി.എൻ.ബാബു പ്രതിഭകളെ ആദരിക്കും.മിമിക്രി കലാകാരൻ വിജയകുമാർ വളവനാട് കലാമേള ഉദ്ഘാടനം ചെയ്യും.പ്രിൻസിപ്പൽ ടി.പ്രസന്നകുമാർ സ്വാഗതവും ഹെഡ്മിസ്ട്രസ് ധന്യ പ്രതാപ് നന്ദിയും പറയും.